കേരളത്തെ ഭൂകമ്പസാധ്യതയുള്ള പ്രദേശമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള കേന്ദ്രസര്‍ക്കാര്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തി. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനാണ് ബുധനാഴ്ച ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ഇതുസംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധരുടെ ഉന്നതലസംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഭൂചലനം ആവര്‍ത്തിച്ചുണ്ടാവുന്നതില്‍ അംഗങ്ങള്‍ ഉത്കണ്ഠ രേഖപ്പെടുത്തിയപ്പാേേഴാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഇക്കാര്യത്തില്‍ സംസ്ഥാനത്തിനുള്ള ഉത്കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications