പാലൊളിക്കും ഐസക്കിനും തിരുത്തേണ്ടി വരും: വി.എസ്
തിരുവനന്തപുരം: ധനകാര്യമന്ത്രി തോമസ് ഐസക്കിനും മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കും എഡിബി കരാര്‍ ഒപ്പിട്ടത് സംബന്ധിച്ച തങ്ങളുടെ പ്രസ്താവനകള്‍ തിരുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എസ്എന്‍സി ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തും എന്ന് പറഞ്ഞതില്‍ നിന്ന് പിന്മാറില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്ന് പറഞ്ഞ പണം ലാവ്ലിന്‍ കമ്പനി ഇതുവരെ നല്‍കിയിട്ടില്ലെന്നും അത് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് സമ്മതിച്ചിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ പണം നല്‍കിയിട്ടില്ലാത്തതിനാല്‍ ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നതില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ആരു നടത്തുന്നു എന്നല്ല എന്നും ലാവ്ലിനെ കരിമ്പട്ടികയില്‍ പെടുത്തണം എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications