പന്ന്യനും വെളിയത്തിനും ജാമ്യമില്ലാ വാറന്റ്
തിരുവനന്തപുരം: 2003ല്‍ നടത്തിയ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍ എംപി, മാങ്കോട് രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ക്ക് ജാമ്യമില്ലാ വാറണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരോടൊരപ്പം 2003 സപ്തംബറില്‍ നടത്തിയ കളക്ടറേറ്റ് ഉപരോധത്തിനിടെ ജനങ്ങളെയും ജീവനക്കാരെയും തടഞ്ഞുവെച്ച് ബുദ്ധിമുട്ടിച്ച കേസില്‍ കോടതി നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് വാറന്റ്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ്. ഗോപാലകൃഷ്ണനാണ് ചൊവ്വാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. 18 പ്രതികളുള്‍പ്പെട്ട കേസ് അടുത്ത ഏപ്രിലില്‍ പരിഗണിയ്ക്കും.












Click it and Unblock the Notifications