Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നു

ജയ്പൂര്‍: സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ സ്വദേശിയായ കലാകാരന്‍ ഐശ്വര്യാ റായിയുടെ ശില്പങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു.

അര്‍ജുന്‍ പ്രജാപതിയാണ് സ്വപ്നത്തില്‍ ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഇന്ത്യന്‍ സുന്ദരി ഐശ്വര്യയുടെ 25 വ്യത്യസ്ത ശില്പങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ദേവതാസമാനയായ ഒരു സ്ത്രീ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് സുന്ദരിയായ സ്ത്രീയുടെ ശില്പപങ്ങള്‍ നിര്‍മ്മിക്കണമെന്നും ആ ശില്പങ്ങള്‍ പ്രശസ്തിയ്ക്കു കാരണമാകുമെന്നും ദര്‍ശനം നല്‍കുകയായിരുന്നുവെന്ന് പ്രജാപതി പറയുന്നു.

ഇതുവരെ കണ്ടിട്ടുള്ള സ്ത്രീകളില്‍ വെച്ചേറ്റവും സുന്ദരിയാണെന്ന് തോന്നിയത് ഐശ്വര്യയെയാണ്. അതുകൊണ്ടാണ് സ്വപ്നത്തില്‍ കണ്ട സ്ത്രീ നിര്‍ദ്ദേശിച്ചപ്രകാരമുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കാന്‍ ഐശ്വര്യയെ മാതൃകയാക്കുന്നത്- പ്രജാപതി വിശദീകരിച്ചു.

25വ്യത്യസ്ത രീതികളിലാണ് ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുക. എല്ലാ ശില്പങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മുംബൈയില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനാണ് പ്രജാപതിയുടെ തീരുമാനം. എന്നാല്‍ ഇവയിലൊരൊറ്റ ശില്പം പോലും വില്‍ക്കുകയില്ലെന്ന് പ്രജാപതി ഉറപ്പു പറയുന്നു.

ജയ്പൂരില്‍ അര്‍ജുന്‍ ആര്‍ട്സ് എന്നപേരില്‍ ഒരു ആര്‍ട് ഗാലറി നടത്തുകയാണ് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ഈ കലാകാരന്‍. കല്ലിലും മാര്‍ബിളിലും മണലിലും തീര്‍ത്ത ശില്പങ്ങളാണ് പ്രജാപതിയുടെ ആര്‍ട് ഗാലറിയിലെ മുഖ്യ ആകര്‍ഷണം.

നിര്‍മ്മാണവും പ്രദര്‍ശനവും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഐശ്വര്യയുടെ ശില്പങ്ങളും ഇതേ ഗാലറിയില്‍ സൂക്ഷിയ്ക്കുെന്നും പ്രജാപതി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+