ടിവി പരസ്യങ്ങളില്‍ ധോണി മുന്നില്‍
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും തന്നെയാവാം ഇപ്പോഴും ബ്രാന്റ് മൂല്യത്തില്‍ മുന്നില്‍. പക്ഷേ ടിവിയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ എണ്ണത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ ഹരമായ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി അവരേക്കാള്‍ മുന്നിലാണ്. ഏറ്റവും കൂടുതല്‍ സമയം ടിവി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരവും ധോണി തന്നെ.
ഈ വര്‍ഷം നവംബര്‍ വരെ ധോണി 23 ബ്രാന്റുകളുടെ പരസ്യങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. അതേ സമയം ദ്രാവിഡും സച്ചിനും 17 വീതം ബ്രാന്റുകളുടെ ടിവി പരസ്യങ്ങളിലാണ് ഈ വര്‍ഷം മോഡലായി ടിവി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്.
ഏറ്റവും കൂടുതല്‍ ബ്രാന്റുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനാണ്- 38. തൊട്ടുുപിന്നില്‍ തന്നെ മറ്റൊരു സൂപ്പര്‍താരമായ ഷാറൂഖ്ഖാനുമുണ്ട്- 33 ബ്രാന്റുകള്‍.
ഒമ്പത് ബ്രാന്റുകളുടെ പരസ്യങ്ങളില്‍ വീരേന്ദര്‍ സെവാഗ് പ്രത്യക്ഷപ്പെട്ടു. സെവാഗിനു തൊട്ടുപിന്നാലായി സാനിയ മിര്‍സയും ഇര്‍ഫാന്‍ പഠാനുമുണ്ട്.
ഏറ്റവും കൂടുതല്‍ സമയം ടിവി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ധോണിയാണ്. ഈ വര്‍ഷം 12 ലക്ഷം സെക്കന്റുകളാണ് ധോണി ടിവി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം സ്ഥാനം സാനിയ മിര്‍സക്കാണ്- 8.4 ലക്ഷം സെക്കന്റ്. ഇര്‍ഫാന്‍ പഠാനാണ് മൂന്നാമത്- 7 ലക്ഷം സെക്കന്റ്. ദ്രാവിഡ് എട്ട് ലക്ഷം സെക്കന്റും യുവരാജ് സിംഗ് 4.4 ലക്ഷം സെക്കന്റും സച്ചിന്‍ 3.2 ലക്ഷം സെക്കന്റുമാണ് ടിവി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.












Click it and Unblock the Notifications