മുംബൈയില്‍ ജലവിതരണം പുന:സ്ഥാപിച്ചു
മുംബൈ: 24മണിക്കൂര്‍ നേരത്തേയ്ക്ക് മുംബൈ നഗരത്തില്‍ നിര്‍ത്തിവെച്ച ജലവിതരണം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു.
താനെയില്‍ നിന്നുവരുന്ന പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണിനടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച രാവിലെ പത്തുമണിവരെ ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ചിലയിടങ്ങളില്‍ വ്യാഴാവ്ച രാവിലെ നാല്മണിയോടെതന്നെ സംവിധാനം പൂര്‍വ്വസ്ഥിതിയിലാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ചിലയിടങ്ങളില്‍ ബുധനാഴ്ച രാത്രിയോടെതന്നെ വെള്ളം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
ജലവിതരണം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിയ്ക്കുകയും മിക്കയിടങ്ങളും വെള്ളം കിട്ടിത്തുടങ്ങുകയുംചെയ്തിട്ടുണ്ടെങ്കിലും വോര്‍ലി, ഗോപാല്‍ നഗര്‍ പ്രദേശങ്ങളില്‍ ജലവിതരണ സംവിധാനം പൂര്‍വ്വസ്ഥിതിയിലായിട്ടില്ലെന്ന് പരാതിയുണ്ട്.
ഇനിയും ജലവിതരണം ആരംഭിച്ചില്ലെങ്കില്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഓഫീസ് ഉപരോധിയ്ക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.












Click it and Unblock the Notifications