പ്രതിപക്ഷ ബഹളം: സഭ നിര്‍ത്തിവച്ചു
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വ്യാഴാഴ്ച രാവിലെ താത്കാലികമായി നിര്‍ത്തിവച്ചു.
മുഖ്യമന്ത്രി അറിയാതെ എഡിബിയുമായി കരാര്‍ ഒപ്പുവച്ചതിനെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചതു മൂലമാണ് സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നത്.
കെ.എം.മാണി (കേരള കോണ്‍ഗ്രസ്-എം)യാണ് അടിയന്തിരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സഭയിലില്ലാത്തതിനാല്‍ പ്രശ്നം ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ബഹളം വച്ചതോടെ സഭാനടപടികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications