Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയന്‍ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറെ

തിരുവനന്തപുരം: കേരളത്തില്‍ ഗാന്ധിയന്‍ ആശയങ്ങളുള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതായി വാര്‍ത്ത.

ലഗേ രഹോ മുന്നാഭായ് എന്ന ഹിന്ദി സിനിമയുടെ പ്രദര്‍ശനത്തിന് ശേഷമാണ് ഗാന്ധിയന്‍ പുസ്തകങ്ങളുടെ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായതെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ പത്തുദിവസത്തിനിടയ്ക്ക് ഗാന്ധിയന്‍ പുസ്തകങ്ങള്‍ വാങ്ങിയവരുടെ എണ്ണം വളരെക്കൂടുതലാണെന്ന് തിരുവനന്തപുരത്ത് ഗാന്ധിയന്‍ പുസ്തകങ്ങള്‍ക്കായുള്ള കട നടത്തുന്ന റഹിം പറയുന്നു.

ആവശ്യക്കാര്‍ കൂടുകയും എന്നാല്‍ എല്ലാവര്‍ക്കും നല്‍കാന്‍ പുസ്തകം തികയാതെ വരുകയും ചെയ്തതിനെത്തുടര്‍ന്ന് രണ്ടായിരം പുസ്തകങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് ജില്ലാ സര്‍വ്വോദയ മണ്ഡലം സെക്രട്ടറികൂടിയായ ജെ.എം റഹിം.

ഗാന്ധിജിയുടെയും ആശയങ്ങളടങ്ങിയ പുസ്തകങ്ങള്‍ സാധാരണ പത്തുദിവസത്തിനുള്ളില്‍ ആയിരത്തോളം എണ്ണം മാത്രമേ വിറ്റുപോകാറുള്ളു. എന്നാല്‍ കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ ഇത്തരം 30,000പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. ഗാന്ധിയന്‍ ആശയങ്ങളില്‍ കൂടുതല്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നു എന്നതിന്റെ തെളിവാണിത്- റഹിം ചൂണ്ടിക്കാട്ടുന്നു.

പുസ്തകങ്ങളില്‍ മാത്രമല്ല ഖാദിവസ്ത്രങ്ങളും മറ്റും വാങ്ങുക വഴി ഗാന്ധിയന്‍ ആശയങ്ങള്‍ ജീവിതത്തിലേയ്ക്ക പകര്‍ത്തുന്നവരുടെ എണ്ണവും കൂടിവരുന്നതായി ഖാദി ഉല്‍പ്പന്ന വിപണിയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് വ്യക്തമാക്കുന്നു.

ആധുനിക വല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലത്ത് സാധാരണക്കാര്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിനും പ്രാദേശിക ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതെന്നാണ് മിക്ക ഉപഭോക്താക്കളുടെയും വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+