മകളെ വിറ്റ അമ്മയെ പൊലീസ് അറസ്റുചെയ്തു
തിരുവനന്തപുരം: നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റ സെയ്തലി ഫാത്തിമ എന്ന സ്ത്രീയെ പൊലീസ് അറസ്റ്ചെയ്തു.
കുഞ്ഞിനെ വിറ്റതായി അയല്‍ക്കാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് വിളപ്പില്‍ശാലയിലെ വീട്ടില്‍ നിന്നും ഇവരെ അറസ്റുചെയ്തത്. വാടകവീട്ടില്‍ രണ്ടാം ഭര്‍ത്താവ് മസൂദിനൊപ്പമാണ് തമിഴ്നാട്ടിലെ തെങ്കാശി സ്വദേശിനിയായ ഫാത്തിമ താമസിയ്ക്കുന്നത്.
വീട്ടുടമസ്ഥന്റെ ബന്ധുവിനാണ് താന്‍ കുഞ്ഞിനെ വിറ്റതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഷമീല എന്ന മറ്റൊരു സ്ത്രീയുടെ വീട്ടില്‍നിന്നും പൊലീസ് കുഞ്ഞിനെ കണ്ടെത്തി.
മൂന്ന് ആണ്‍മക്കളുള്ള ഷമീല ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം കൊണ്ടാണ് ഫാത്തിമയുടെ കുട്ടിയെ വാങ്ങാന്‍ തയ്യാറായതെന്നാണ് പൊലീസിനെ അറിയിച്ചത്. കുട്ടിയെ ഇപ്പോള്‍ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതായതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ക്ക് കുട്ടിയുടെ കാര്യത്തില്‍ സംശയം തോന്നുകയും പൊലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications