നിയമസഭയില്‍ എന്‍സിപിയുടെ ഇരിപ്പിടം മാറ്റിയില്ല
തിരുവനന്തപുരം: എന്‍സിപി അംഗങ്ങള്‍ ആവശ്യപ്പെട്ടതുപ്രകാരം നിയസഭയില്‍ അവരുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചില്ല.
ഇപ്പോഴത്തെ നിലയില്‍ എന്‍സിപി നിയസഭാ കക്ഷിനേതാവ് എ.കെ ശശീന്ദ്രന്റെ ഇരിപ്പിടത്തില്‍ മാത്രമാണ് നേരിയ മാറ്റം വരുക. എങ്കിലും അദ്ദേഹം സഭയുടെ മുന്‍നിരയില്‍ത്തന്നെ തുടരും. അടുത്തസമ്മേളനത്തില്‍ ഈ മാറ്റം വരുത്താമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
പൊതു താല്‍പ്പര്യമുള്ള പ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിന് തടസ്സം നില്‍ക്കുന്നതിനെതിരെ ശശീന്ദ്രന്‍ ബുധാനഴ്ച പ്രതിഷേധം ഉന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹവും മറ്റൊരു എന്‍സിപി എംഎല്‍എയായ തോമസ് ചാണ്ടിയും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications