മമ്മൂട്ടിയെ കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാക്കും
ആലപ്പുഴ: കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറായി ചലച്ചിത്രതാരം മമ്മൂട്ടിയെ നിയമിക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ആലപ്പുഴയില്‍ നടക്കുന്ന ടൂറിസം ഫെസ്റിവല്‍ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ സംസാരിക്കുന്നതിനിടയില്‍ മമ്മൂട്ടിയെ കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറായി നിയമിക്കാന്‍ സര്‍ക്കാറിന് ആഗ്രഹമുണ്ടെന്ന് കോടിയേരി പറഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന മമ്മൂട്ടി ആ ക്ഷണം സ്വീകരിയ്ക്കുകയായിരുന്നു.
കേരളത്തിന്റെ സാമ്പത്തികരംഗത്തിന് ഏറ്റവും കൂടുതല്‍ സംഭാവനനല്‍കാന്‍ കഴിയുന്ന ഒരു മേഖലയാണ് ടൂറിസമെന്ന് ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന മമ്മൂട്ടി അഭിപ്രായപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ ടൂറിസം വികസന പദ്ധതികള്‍ക്കായി സുനാമി ഫണ്ടില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപഅനുവദിയ്ക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കോടിയേരി അറിയിച്ചു.












Click it and Unblock the Notifications