ബേബിയെ തടഞ്ഞ സംഭവം: മൂന്നു പേരോട് വിശദീകരണം തേടി
നിലമ്പൂര്‍: മന്ത്രി ബേബിയെ തടഞ്ഞ സംഭവത്തില്‍ സിപിഎം ഏരിയാകമ്മിറ്റി അംഗങ്ങളായ എന്‍. വേലുക്കുട്ടി, ജോജി കെ അലക്സ്, ടി.പി.യൂസഫ് എന്നിവരോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടി.
ടി.പി.യൂസഫ് ചന്തക്കുന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എന്‍. വേലുക്കുട്ടി നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ഈ രണ്ട് കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് നിലമ്പൂരിലെ പാര്‍ട്ടി ഓഫീസില്‍ ബേബിയെ തടഞ്ഞുവച്ചത്. ജോജി ഏരിയാ സെന്റര്‍ അംഗമാണ്.
മുപ്പതു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ബേബിയെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാവും.












Click it and Unblock the Notifications