വിലക്കയറ്റം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വ്യാഴാഴ്ച സഭയാരംഭിച്ചപ്പോള്‍ത്തന്നെ എഡിബി പ്രശ്നത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നടപടികള്‍ പുനരാരംഭിച്ചതിന് ശേഷമാണ് ഇറങ്ങിപ്പോക്കുണ്ടായത്.
എഡിബി പ്രശ്നം മുഖ്യമന്ത്രിയെത്തിയ ശേഷം പരിഗണിക്കാമെന്നും വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഉപക്ഷേപം അടിയന്തര പ്രമേയമായി പരിഗണിക്കാമെന്നും സ്പീക്കര്‍ ഉറപ്പുനല്‍കിയതിനെത്തിടര്‍ന്നാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്.
സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അംഗം കെ.സി വേണുഗോപാല്‍ വിലക്കയറ്റത്തിനെതിരെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ ഇതിന് മറുപടി നല്‍കി.
മന്ത്രിയുടെ മറുപടി തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.












Click it and Unblock the Notifications