Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി: ചര്‍ച്ച ചെയ്തിരുന്നുവെന്ന് പിണറായി

കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് നഗരസഭകളില്‍ സുസ്ഥിര നഗരവികസനപദ്ധതി നടത്തിപ്പിനായി ഒപ്പുവെച്ച എഡിബി കാരാറിലെ വ്യവസ്ഥകളില്‍ സിപിഎമ്മിന് വേണ്ടത്ര വ്യക്തതയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കരാറിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങളില്ലെല്ലാം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പങ്കാളിയായിരുന്നുവെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കരാര്‍ സംബന്ധിച്ച് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. ആദ്യത്തെ ചര്‍ച്ചയില്‍ ഈ വിഷയം സംബന്ധിച്ച് പാര്‍ട്ടി നിലപാടെടുത്തിരുന്നു. രണ്ടാമത്തെ ചര്‍ച്ചയില്‍ അത് വിശദമായി ചര്‍ച്ച ചെയ്യുകയും കരാറിലെ ദോഷകരമായ വ്യവസ്ഥകള്‍ ഒഴിവാക്കി വായ്പയെടുക്കാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു.

അച്യുതാനന്ദന്‍ ഈ രണ്ടു ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. അതുകൊണ്ട് ഈ വായ്പയെ സംബന്ധിച്ച് പാര്‍ട്ടി എടുത്ത തീരുമാനങ്ങളില്‍ വി.എസിനും പങ്കുണ്ട് - വിജയന്‍ പറഞ്ഞു.

പാര്‍ട്ടിയ്ക്കു വ്യക്തതയുണ്ടായിട്ടും മുഖ്യമന്ത്രി വ്യക്തതയില്ലേയെന്ന ചോദ്യത്തിന് അക്കാര്യം മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്നായിരുന്നു പിണറായിയുടെ മറുപടി.

അച്ചടക്കലംഘനം നടത്തിയതുകൊണ്ടാണ് മാരാരിക്കുളത്ത് നടപടിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയ്ക്ക് എതിരായ സമരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യും. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും.

ജാഥ നടത്തി തീരുമാനങ്ങളെ മാറ്റിമറിയ്ക്കാമെന്ന് ആരും കരുതേണ്ട. ഏത് കലാപത്തെയും നേരിടാന്‍ തക്ക ശക്തിയുള്ള പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി സംഘടനയ്ക്ക് ചേരാത്ത പ്രവൃത്തികളിലും പാര്‍ട്ടിയെ പരസ്യമായി അവഹേളിക്കുന്ന തരത്തിലും ചില സഖാക്കള്‍ രംഗത്ത് വന്നിരുന്നു.

സംഘടനയുടെ അച്ചടക്കത്തിന് എതിരായ പല നടപടികളും പല ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഈ നടപടികള്‍ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല. - അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+