ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
തിടനാട്: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില്‍ തിടനാട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
ഈരാറ്റുപേട്ട സ്വദേശികളായ നടയ്ക്കല്‍ കുന്നപ്പള്ളില്‍ സത്താര്‍(30), പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മൂഴിയില്‍ രവിയുടെ മകന്‍ അനീഷ്(28) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച കാലത്ത് 8.45ന് തിടനാട് പൊലീസ് സ്റേഷന് സമീപമുള്ള വളവിലാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിര്‍ദിശയില്‍ നിന്നും വരുകയായിരുന്ന ബൈക്കും കൂട്ടിയിടിയ്ക്കുകയായിരുന്നു.
മരിച്ച രണ്ടുപേരും ബൈക്ക് യാത്രക്കാരാണ്. മറ്റൊരു വാഹനത്തെ വെട്ടിയിക്കുന്നതിനിടയില്‍ ബൈക്ക് ബസിലിടിയ്ക്കുകായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
രണ്ടുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications