വി.എസ് അനുകൂല പ്രകടനത്തിന് നേരെ ആക്രമണം
വി.എസ് അനുകൂല പ്രകടനത്തിന് നേരെ ആക്രമണം
വ്യാഴം, 28, 2006
ആലപ്പുഴ: മാരാരിക്കുളത്ത് വി.എസ് അനുകൂലപക്ഷക്കാര്‍ക്കെതിരെ മാരാരിക്കുളം ഏരിയാ കമ്മറ്റി നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് നടന്ന വി.എസ് അനുകൂല പ്രകടനത്തിന് നേരെ മുഹമ്മയില്‍ ആക്രമണം.
ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വി.എസ് അനുകൂലികളായ അഞ്ചുപേരുടെ വീടിന് നേരെയും ആക്രമണം നടന്നു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ മുഹമ്മ എസ്എന്‍വി സ്കൂളിന് സമീപത്തു നിന്നും ആരംഭിച്ച നാല്‍പ്പതോളം പേര്‍ പങ്കെടുത്ത പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് ചിതറിയോയിയവരെ വാനില്‍ പിന്തുടര്‍ന്നെത്തിയും ആക്രമിച്ചു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റാഫിലുള്ള എസ്എഫ്ഐ നേതാവ് ലതീഷ് കെ. ചന്ദ്രന്റെ പിതാവ് തോട്ടത്തുശേരി ഭുവനചന്ദ്രന്‍, മുഹമ്മ കൊച്ചുവള്ളി നാരായണന്‍(67), മക്കളായ കെ.എന്‍ കാര്‍ത്തികേയന്‍(44), രത്നാകരന്‍(42), കൊച്ചുവെളി ജയേഷ്(22) തുടങ്ങി പത്തോളം പേര്‍ക്കാണ് പരുക്കേറ്റത്.
സംഭവസ്ഥലത്തേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുന്നില്ല. ജില്ലയിലെ മറ്റു കേന്ദ്രങ്ങളില്‍ നിന്ന് ഇരുവിഭാഗത്തിലേയും പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് റോന്തുചുറ്റുന്നുണ്ട്.
പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചും അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചും ബുധനാഴ്ചയും നിരവധി പോസ്ററുകള്‍ മാരാരിക്കുളത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. എതിര്‍വിഭാഗം ഇവ കീറിക്കളഞ്ഞതും സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
വൈകീട്ട് വി.എസ് പക്ഷക്കാര്‍ പ്രകടനത്തിനിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മറുപക്ഷം ഭീഷണിയുമായെത്തി തടഞ്ഞു. എന്നാല്‍ പ്രകടനം നിര്‍ത്തിവെച്ചെന്ന ധാരണ പരത്തിയശേഷം രാത്രി എട്ടുമണിയോടെ ഇവര്‍ പ്രകടനം ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ചൊവ്വാഴ്ച രാത്രി നടത്തിയ പ്രകടനത്തിന്റെ പേരില്‍ കഞ്ഞിക്കുഴി മേക്കര ബ്രാഞ്ചിലെ അഞ്ചു വി.എസ് പക്ഷക്കാരെ സസ്പെന്റുചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വി.എസ് അനുകൂല പ്രകടനം നടത്തിയതിന്റെ പേരിലാണ് 22പേര്‍ക്കെതിരെ ഏരിയാ കമ്മറ്റി നടപടിയെടുത്തത്.












Click it and Unblock the Notifications