Get Updates
Get notified of breaking news, exclusive insights, and must-see stories!

10% ഇന്ത്യന്‍ ഗ്രാമീണരുടെ ദിവസചെലവ് 9 രൂപ

ദില്ലി: ഇന്ത്യയിലെ 10 ശതമാനം ഗ്രാമീണര്‍ ഒരു ദിവസം ജീവിക്കുന്നത് വെറും ഒമ്പത് രൂപ കൊണ്ടാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

30 ശതമാനം ഗ്രാമീണരും ഒരു ദിവസം കഴിയുന്നത് 12 രൂപ ചെലവഴിച്ചാണ്. ഒറീസയിലും ചത്തീസ്ഗഡിലും ഇങ്ങനെ കഴിയുന്നവരുടെ എണ്ണം 55-57 ശതമാനം വരും.

മധ്യപ്രദേശില്‍ 47 ശതമാനം ഗ്രാമീണരും ഒരു ദിവസം കഴിഞ്ഞുകൂടുന്നത് 12 രൂപ കൊണ്ടാണ്. 12 രൂപ കൊണ്ട് ഒരു ദിവസം കഴിയുന്ന ഗ്രാമീണരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളില്‍ ഇങ്ങനെയാണ്: ബീഹാര്‍, ജാര്‍ഖണ്ഡ്- 46 ശതമാനം. ഉത്തര്‍പ്രദേശ്-33 ശതമാനം. കര്‍ണാടകം-32 ശതമാനം. മഹാരാഷ്ട്ര- 30 ശതമാനം.

ഇന്ത്യയിലെ നഗരവാസികളില്‍ 30 ശതമാനം പേര്‍ ഒരു മാസം ചെലവഴിക്കുന്നത് 580 രൂപ(ഒരു ദിവസം 19 രൂപ)യാണ്.

2004-05ല്‍ ഇന്ത്യയിലെ നഗരവാസികള്‍ തങ്ങളുടെ ഉപഭോഗ ചെലവിന്റെ 43 ശതമാനം മാത്രമാണ് ഭക്ഷ്യസാധനങ്ങള്‍ക്കായി ചെലവഴിച്ചതെന്നും സര്‍വേയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+