എഡിബി: തന്റെ അറിവോടെയല്ലെന്ന് വി.എസ്
തിരുവനന്തപുരം: എഡിബി കരാര്‍ ഒപ്പിട്ടത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി.
കരാര്‍ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിനുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കരാര്‍ ഒപ്പിട്ടത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
എഡിബി കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications