Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി പ്രശ്നം: തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി കരാര്‍ സംബന്ധിച്ച വിവാദം പുകയുന്നതിനിടെ ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.എം വിജയാനന്ദിന് ചീഫ് സെക്രട്ടറി ലിസി ജേക്കബ് കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്‍കി.

2005 ഡിസംബറില്‍ എകദേശ ധാരണയിലെത്തിയ എഡിബി വായ്പയ്ക്ക് 2006ഡിസംബര്‍ വരെ നടപടി എടുത്തില്ലെന്നും നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് നോട്ടീസ്. പ്രശ്നത്തില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യക്തിപരമായ നിലയിലാണ് ചീഫ് സെക്രട്ടറി വിജയാനന്ദിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടറി എന്നനിലയിലാണ് വിശദീകരണം നല്‍കേണ്ടിയിരുന്നതെങ്കില്‍ അത് എളുപ്പമായിരുന്നു. എന്നാല്‍ വ്യക്തിപരമായ രീതിയില്‍ വിശദീകരണം ആവശ്യപ്പെട്ടത് വിജയാനന്ദിന്റെ നില പരുങ്ങലിലാക്കിയിരിക്കുകയാണ്.

സിപിഎമ്മിലെ വിഭാഗീയതയ്ക്ക് വിജയാനന്ദിനെ ബലിയാടാക്കി എന്ന നിലയില്‍ ഐഎസ് വൃത്തങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ നടപടി അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് നടപടിയ്ക്കു പിന്നിലെന്നാണ് അവരുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+