എഡിബി: വിവാദമാക്കിയത് വി.എസെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി കരാര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയതും വിവാദങ്ങള്‍ സൃഷ്ടിച്ചതും മുഖ്യമന്ത്രിതന്നെയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എഡിബി കരാര്‍ സംബന്ധിച്ച പ്രശ്നത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
എഡിബി കരാര്‍ സംബന്ധിച്ച വിഷയത്തില്‍ മന്ത്രിമാരായ പാലൊളി മുഹമ്മദ് കുട്ടിയും തോമസ് ഐസകും സ്വന്തം പ്രസ്താവനകള്‍ തിരുത്തേണ്ടിവുരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കരാര്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി പരാജയം സമ്മതിച്ചുകൊണ്ട് പ്രതികരിയ്ക്കാതിരിക്കുകയാണ് ചെയ്തത്.
ഇപ്പോള്‍ ഉദ്യോഗസ്ഥരെ പഴിചാരി പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് നടത്തിയ പ്രസ്താവനകളില്‍ നിന്നും വ്യതിചലിച്ചാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച സഭയില്‍ വിശദീകരണം നല്‍കിയത്- ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്നതില്‍ നിന്നും എന്തുമാറ്റങ്ങളാണ് കരാര്‍ വ്യവസ്ഥകളില്‍ വരുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications