കലാലയ രാഷ്ട്രീയം: നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി നിയസഭയെ അറിയിച്ചു.
പി. ജയരാജന്റെ ശ്രദ്ധക്ഷണിയ്ക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഇടക്കാല ഉത്തരവുകളുടെ പഞ്ചാത്തലത്തില്‍ കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികളില്‍ മറ്റു പലസ്വാധീനങ്ങളുമുണ്ടാകാന്‍ ഇത് ഇടയാക്കുമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികള്‍ക്ക് ജനാധിപത്യ അവകാശം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമായതിനാല്‍ അതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുമെന്നും ഇതിന് പ്രതിപക്ഷസഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കലാലയങ്ങളില്‍ നിന്ന് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാഫിയ സംഘങ്ങള്‍ വളര്‍ന്നുവരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications