Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി കരാര്‍: മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നഗരസഭകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ എഡിബിയുമായി ഒപ്പുവെച്ച കരാറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കരാര്‍ സംബന്ധിച്ച് സര്‍ക്കാറിന് തന്നെ വ്യക്തതയില്ല. മുഖ്യമന്ത്രി മറ്റുമന്ത്രിമാരെ തിരുത്തുകയും പാര്‍ട്ടി മുഖ്യമന്ത്രിയെ തിരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭരണം തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

തന്റെ അറിവില്ലാതെയാണ് എഡിബി കരാറില്‍ ഒപ്പുവെച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇക്കാര്യം രണ്ടു തവണ പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നുവെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ പറയുന്നു. ഈ വിഷയത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശയകുഴപ്പം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. എല്ലാം ഞാന്‍ പിന്നീട് പറയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ ഒളിച്ചുകളി അദ്ദേഹം അവസാനിപ്പിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും നടപ്പാകുന്നില്ല. മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കാന്‍ മന്ത്രിമാര്‍ തയ്യാറാകുന്നില്ല. തന്നെ വിമര്‍ശിക്കുന്നവര്‍ മന്ത്രിസഭയില്‍ തുടരണോയെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിയ്ക്കണം. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിനാല്‍ സര്‍ക്കാറിന്റെ വിശ്വസ്തത തകര്‍ന്നിരിക്കുകയാണ്- ചെന്നിത്തല അഭിപ്രായപ്പെട്ടു.

ലാവലിന്‍ കേസ് തേച്ചമാച്ചുകളയാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. ലാവ്ലിന്‍ കേസിലും തന്റെ വ്യക്തമായ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി തയാറാകണം. സിബിഐ അന്വേഷണം വേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇതേക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അഭിപ്രായം പിന്നീട് പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല.

ലാവ്ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിയ്ക്കുകയാണ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+