മാരാരിക്കുളം പ്രശ്നം: സിപിഎം യോഗം തുടരുന്നു
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. മാരാരിക്കുളത്ത് വി.എസ് വിഭാഗം പ്രകടനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളായിരിക്കും യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക.
സിപിഎം ജില്ലാകമ്മറ്റി ഓഫീസായ പി.കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം നടക്കുന്നത്.
മാരാരിക്കുളം ഏരിയാകമ്മറ്റിയെടുത്ത അച്ചടക്കനടപടിയ്ക്കെതിരെ മുഹമ്മയില്‍ നടന്ന പ്രകടനവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.
അച്ചടക്കനടപടിയെ ചോദ്യം ചെയ്ത് അണികളെ പ്രതിഷേധപ്രകടനവുമായി തെരുവില്‍ ഇറക്കിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം അന്വേഷണം നടത്തുന്നുണ്ട്.
വി.എസ് പക്ഷക്കാര്‍ നടത്തിയ പ്രകടനത്തിനെതിരെയുണ്ടായ അക്രമത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ഇവരുടെവീടുകള്‍ക്ക് നേരെ ആക്രമണം നടക്കുകയും ചെയ്തിരുന്നു.
മുഹമ്മയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റംചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications