തെറ്റുചെയ്ത മന്ത്രിമാരെ പുറത്താക്കണം: മുരളി
തിരുവനന്തപുരം: എഡിബി വായ്പാ കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരെ പുറത്താക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരെ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഏഴുമാസം മാത്രമായ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിയണമെന്നാവശ്യപ്പെടുന്നില്ല. കൂട്ടുത്തരവാദിത്തമില്ലാതെ പരസ്പരം പഴിചാരാനല്ല ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത്.
യുഡിഎഫ് ഭരണത്തില്‍ നിന്ന് രക്ഷ നേടാനാഗ്രഹിച്ച ജനങ്ങളെ പരിഹസിക്കുന്ന തരത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ പോക്ക് . സിപിഎമ്മിലെ വിഭാഗീയത എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് ക്രമസമാധാന പ്രശ്നമായി വളരുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി യുഡിഎഫില്‍ നിലനിന്നുവന്ന വിഭാഗീയത ഇപ്പോള്‍ എല്‍ഡിഎഫിനെ ബാധിച്ചിരിക്കുകയാണ്-മുരളി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications