Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയില്‍ പ്രതിപക്ഷ വാക്കൗട്ട് തുടര്‍ക്കഥ

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ പ്രശ്നത്തിന് മുഖ്യമന്ത്രി വിശദീകരണം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം രണ്ടാമതും സഭവിട്ടിറങ്ങി.

എസ്എന്‍സി ലാവ്ലിന്‍ കമ്പനിയില്‍ നിന്നും മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിക്കാത്ത പ്രശ്നം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സബ്മിഷനിലൂടെ ഉന്നയിച്ചത്.

ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിയല്ല വൈദ്യുതി മന്ത്രിയാണ് വിശദീകരണം നല്‍കേണ്ടതെന്ന് ഭരണപക്ഷം വാദിച്ചു. തുടര്‍ന്ന് വൈദ്യുതി മന്ത്രി എ.കെ ബാലന്‍ മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം ബഹളം വെച്ചു.

ഈ പ്രശ്നത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബാലന്‍ അറിയിച്ചിട്ടും പ്രതിപക്ഷം ബഹളം തുടരുകയും മുദ്രാവാക്യം വിളിച്ച് സഭവിട്ടിറങ്ങുകയായിരുന്നു.

എസ്എന്‍സി ലാവ്ലിന്‍ കമ്പനിയില്‍ നിന്നും മലബാര്‍ കാന്‍സര്‍ സെന്ററിന് പണം ലഭിക്കാത്തിതിന് ഉത്തരവാദികള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാറിനെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. ലാവ്ലിന്‍ കമ്പനിയയച്ച കത്തുകള്‍ക്ക് മറുപടി നല്‍കാനോ മറ്റുള്ള നടപടികള്‍ എടുക്കാനോ കഴിഞ്ഞ സര്‍ക്കാര്‍ തയാറായിരുന്നില്ലെന്നും ബാലന്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+