Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരവിളക്ക്: ശബരിമല നട ശനിയാഴ്ച തുറക്കും

പമ്പ: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകിട്ട് അഞ്ചര മണിക്ക് തുറക്കും. സന്നിധാനത്തും പമ്പയിലും മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ പമ്പയിലും സന്നിധാനത്തും നിയോഗിച്ചിട്ടുണ്ട്.

മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയാണ് ശനിയാഴ്ച നട തുറക്കുക. ശനിയാഴ്ച പ്രത്യേക പൂജകള്‍ ഒന്നുമില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മാത്രമേ ഭക്തന്മാരെ സന്നിധാനത്തേയ്ക്ക് കടത്തി വിടുകയുള്ളൂ. ജനവരി 11 നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍.

13നാണ് പ്രസിദ്ധമായ പമ്പാ വിളക്കും പമ്പാ സദ്യയും. എരുമേലിയില്‍ പേട്ട തുള്ളി കരിമല വഴി പമ്പയിലെത്തുന്ന അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ പമ്പയില്‍ നടത്തുന്ന സദ്യയില്‍ പങ്കെടുക്കും.

മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജനവരി 12ന് പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നും പുറപ്പെടും. പതിനാലിന് വൈകുന്നേരം തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും.

മകരവിളക്ക് കഴിഞ്ഞ് ജനുവരി 20 ന് രാവിലെ ഏഴ് മണിക്ക് നടയടയ്ക്കും. തുടര്‍ന്ന് തിരുവാഭരണങ്ങളുമായി പന്തളം രാജാവ് കൊട്ടാരത്തിലേക്ക് മടങ്ങും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+