മൂന്ന് സംസ്ഥാനങ്ങളില്‍ ഫിബ്രവരിയില്‍ തിരഞ്ഞെടുപ്പ്
ദില്ലി: മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഞ്ചല്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഫിബ്രവരിയില്‍ തിരഞ്ഞെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.
മണിപ്പൂരില്‍ മൂന്ന് ഘട്ടങ്ങളായും പഞ്ചാബിലും ഉത്തരാഞ്ചലിലും ഒരു ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫിബ്രവരി 2,15,23 തീയതികളിലാണ് മണിപ്പൂരില്‍ തിരഞ്ഞെടുപ്പ്. പഞ്ചാബില്‍ 13നും ഉത്തരാഞ്ചലില്‍ 21നും തിരഞ്ഞെടുപ്പ് നടക്കും.
ബിജെപി എംപി നവജോത്സിംഗ് സിധുവിന്റെ രാജിയെ തുടര്‍ന്ന് ഒഴിവുവന്ന അമൃത്സര്‍ ലോക്സഭാ മണ്ഡലത്തില്‍ 13ന് തിരഞ്ഞെടുപ്പ് നടക്കും.
ഉത്തര്‍പ്രദേശില്‍ ഫിബ്രവരിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന മുലായം സിംഗ് സര്‍ക്കാരിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. നിയമസഭയുടെ ആദ്യസമ്മേളനം ചേര്‍ന്ന തീയതി പരിഗണിക്കുമ്പോള്‍ ഇപ്പോഴത്തെ യുപി നിയമസഭയുടെ കാലാവധി മെയില്‍ മാത്രമേ അവസാനിക്കുകയുള്ളുൂവെന്ന നിലപാടിലാണ് കമ്മിഷന്‍.












Click it and Unblock the Notifications