സദ്ദാം വധം നിര്‍ഭാഗ്യകരം: ഇന്ത്യ
ദില്ലി: മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യ. സദ്ദാമിന്റെ വധശിക്ഷ നടപ്പിലാക്കില്ലെന്നാണ് ഇന്ത്യ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതെന്നും വധശിക്ഷ നടപ്പാക്കിയതില്‍ നിരാശ പ്രകടിപ്പിക്കുന്നെന്നും വിദേശകാര്യമന്ത്രി പ്രണബ് മുക്കര്‍ജി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാഖിലെ സമാധാനവും സാധാരണസ്ഥിതിയും പുന:സ്ഥാപിക്കുന്ന പ്രക്രിയയെ ഈ നിര്‍ഭാഗ്യകരമായ സംഭവം ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും മുക്കര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications