അറബിക് പഠനകോഴ്സുകള്‍ നിര്‍ത്തലാക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടത്തിവരുന്ന അറബിക് ഭാഷാ പഠനകോഴ്സുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി വ്യക്തമാക്കി.
മുസ്ലിം ലീഗിലെ സി.ടി മുഹമ്മദലിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിനല്‍കിക്കൊണ്ടാണ് ബേബി ഇക്കാര്യം നിയസഭയില്‍ അറിയിച്ചത്.
കേരള സര്‍വ്വകലാശാലയിലെ അഫ്സല്‍ ഉല്‍അമ കോഴ്സുകള്‍ നിര്‍ത്തലാക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മുഹമ്മദലി പ്രമേയം അവതരിപ്പിച്ചത്.
സര്‍വ്വകലാശാലാ അക്കാദമിക് കൗണ്‍സില്‍ ഇപ്പോളുള്ള ഈ കോഴ്സ് പുന:ക്രമീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അറബി ഭാഷയെയും സാഹിത്യത്തെയും മറ്റുള്ളവയ്ക്കൊപ്പം ഉന്നത ശ്രേണിയില്‍ത്തന്നെയാണ് സര്‍ക്കാര്‍ പരിഗണിയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications