Get Updates
Get notified of breaking news, exclusive insights, and must-see stories!

കനം കുറഞ്ഞ പ്ലാസ്റിക് വസ്തുക്കള്‍ നിരോധിച്ചു

തിരുവന്തപുരം: അമ്പത് മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റിക് ഉല്‍പന്നങ്ങളുടെ ഉല്പാദനവും വില്പനയും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. നിയമം ലംഘിയ്ക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ.

ഇപ്പോള്‍ ഉപയോഗത്തിലുള്ള പ്ലാസ്റിക് വസ്തുക്കള്‍ പൂര്‍ണമായി നശിപ്പിക്കുന്നതിനായി ജനവരി 20 വരെ കാലാവധി നല്‍കിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, വിപണനം, ഉപയോഗം, കൈമാറ്റം എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍ വരും. 1986ലെ പരിസ്ഥിതി സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് നിരോധനം ലംഘിയ്ക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷാ നടപടികള്‍ തീരുമാനിച്ചിരിക്കുന്നത്.

നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതനായി ജില്ലാ ഭരണകൂടങ്ങള്‍, പൊലീസ്, വില്പനനികുതി വിഭാഗം, പ്രാദേശിക ഭരണ കൂടം, സംസ്ഥാന മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമ്പത് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റിക് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പരിസ്ഥിതിയ്ക്ക് വന്‍നാശം വരുത്തിവെയ്ക്കുന്ന സ്ഥിതി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+