സദ്ദാം വധം: കേരളത്തില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം: ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തു.
സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നീ കക്ഷികളാണ് ശനിയാഴ്ച വൈകീട്ട് മൂന്നുമണി മുതല്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്.
പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നത്. ശബരിമല, ശിവഗിരി തീര്‍ത്ഥടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വധശിക്ഷ നടപ്പാക്കിയതിനെതിരെ സംസ്ഥാനത്ത് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. വള്ളക്കടവ്, ശംഖുമുഖം പ്രദേശങ്ങളില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. കൊല്ലം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഹര്‍ത്താല്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആരംഭിക്കും.












Click it and Unblock the Notifications