Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്യോഗസ്ഥര്‍ എല്‍ഡിഎഫ് നയങ്ങള്‍ക്കെതിര്: സുധാകരന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാണെന്ന് സഹകരണമന്ത്രി ജി. സുധാകരന്‍. എല്‍ഡിഎഫ് നയങ്ങള്‍ നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുന:ക്രമീകരിയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച എന്‍ബിഎസ് ഹാളില്‍ ആരംഭിച്ച ഇംഗ്ലീഷ് പുസ്തകങ്ങളുടെ വില്‍പ്പന ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ കാലാവധി തികയ്ക്കുമോ എന്നചോദ്യത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നതില്‍ സംശയമില്ലെന്നും എല്ലാതരത്തിലും ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഭരണം നടത്തിയ എല്‍ഡിഎഫ് സര്‍ക്കാറിനോട് അടുത്തുനില്‍ക്കുന്ന സര്‍ക്കാറാണിതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിപ്പോഴൊക്കെ ജനങ്ങള്‍ക്കിടയിലുള്ള സര്‍ക്കാറിന്റെ പ്രതിഛായ തകര്‍ക്കാന്‍ നിരവധി പേര്‍ പലതരം പ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ചിലതരത്തിലുള്ള പ്രചാരണങ്ങള്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ കണക്കിലെടുക്കുകയോ വിശ്വസിയ്ക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഡിബി വായ്പാ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും ചില മന്ത്രിമാരും തമ്മിലുള്ള അഭിപ്രായഭിന്നതയെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് അത്തരത്തിലൊരു പ്രശ്നവുമില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+