Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാം വധം: തലസ്ഥാനത്ത് പ്രതിഷേധം ശക്തം

തിരുവനന്തപുരം: സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ജോര്‍ജ് ബുഷിന്റെ കോലം കത്തിയ്ക്കുകയും ചെയ്തു. എസ്യുസി യാണ് ആദ്യം പ്രതിഷേധം പ്രകടനം നടത്തിയത്.

നൂറോളം പേരുള്‍പ്പെട്ട പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിലെത്തി ജോര്‍ജ്ജ് ബുഷിന്റെ കോലം കത്തിച്ചു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനൊടുവിലും സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് ബുഷിന്റെ കോലം കത്തിച്ചു.

സിപിഎം, ആര്‍എസ്പി, എഐവൈഎഫ്, കെപിസിസി, പിഡിപി, സോളിഡാരിറ്റി എന്നീ സംഘടനകളും വധശിക്ഷയില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടത്തി. വിവധ സര്‍വ്വീസ് സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു.

എല്ലാ പ്രകടനങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട് . കനത്ത പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച കരിദിനമായി ആചരിക്കാന്‍ പിഡിപി ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+