Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകസമാധാനത്തിന് വെല്ലുവിളി: വി.എസ്

വര്‍ക്കല: ജനാധിപത്യ ശക്തികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ട് സദ്ദാംഹുസൈന്റെ വധശിക്ഷ നടപ്പാക്കിയ നടപടി ലോകസമാധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

നിഷ്ഠൂരവും നീചവുമായ പ്രവൃത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ജനാധിപത്യ ശക്തികള്‍ക്കു മുമ്പില്‍ അമേരിയ്ക്കയ്ക്ക് മുട്ടുമടക്കേണ്ടിവരും- മുഖ്യമന്ത്രി പറഞ്ഞു.

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാഖിനെ ആക്രമിച്ച് കീഴടക്കിയതിനും ലക്ഷക്കണക്കിന് കൊലപാതകങ്ങള്‍ നടത്തിയതിനും ശേഷമാണ് സദ്ദാം ഹുസൈനെ അമേരിക്ക പിടികൂടിയത്. അതിന് ശേഷം അമേരിക്കയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ കോടതിയില്‍ നടത്തിയ വിചാരണയും അതിലൂടെ വന്ന വിധിയും തീര്‍ത്തും ഏകപക്ഷീയമായിരുന്നു.

ഇതിനെതിരായ പ്രതിഷേധങ്ങളെ മറികടന്നുകൊണ്ട് സദ്ദാമിനെ തൂക്കിലേറ്റിയതു വഴി പോരാടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്ക ഈ പ്രവൃത്തി ചെയ്തത്. ഇതിനെതിരെ ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ വികാരം ശക്തിപ്പെടുമെന്നും അതിന് മുമ്പില്‍ അമേരിയ്ക്കക്ക് പരാജയം സമ്മതിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+