Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാം വധം: കേരളത്തില്‍ വ്യാപക പ്രതിഷേധം

കോഴിക്കോട്: ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധം. മലബാറിലാണ് പ്രതിഷേധപ്രകടനങ്ങള്‍ ശക്തമായ രീതിയില്‍ നടക്കുന്നത്.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നൂറ് കണക്കിന് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മിക്കയിടത്തും ഹര്‍ത്താലിന്റെ പ്രതീതിയാണ്. മലബാറില്‍ മുസ്ലിങ്ങള്‍ കൂടുതലുള്ള പല പ്രദേശങ്ങളിലുംസദ്ദാമിന്റെ പേരില്‍ തുരുത്തുകളും തീരങ്ങളുമുണ്ട്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയ്ക്കടുത്തുള്ള സദ്ദാം ബീച്ചില്‍ യുവാക്കള്‍ ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ കോലം കത്തിക്കുകയും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. കാസര്‍കോട് ജില്ലയിലെ സദ്ദാം തുരുത്തിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+