സദ്ദാം ഹുസൈനെ തൂക്കിലേറ്റി
ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ ശനിയാഴ്ച രാവിലെ 6 മണിയ്ക്ക് തൂക്കിലേറ്റി.
ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണില്‍വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. ബലിപെരുന്നാളിന്റെ പ്രഭാതത്തിന് മുമ്പ് ശിക്ഷ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിരാവിലെ അദ്ദേഹത്തെ തൂക്കിലേറ്റിയത്.
1982ല്‍ ഷിയാ മേഖലയില്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടുവെന്ന കേസിലാണ് നവംബര്‍ അഞ്ചിന് സദ്ദാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 148ഷിയാ വംശജരെയാണ് ഉത്തരവിനെത്തുടര്‍ന്ന് അന്ന് കൂട്ടക്കൊല ചെയ്തത്.
സദ്ദാമിന്റെ വധശിക്ഷ ഇറാഖ് അപ്പീല്‍ കോടതി ശരിവെച്ചതോടെ അദ്ദേഹം വധിയ്ക്കപ്പെടുമെന്ന ഏതാണ്ട് ഉറപ്പായിരുന്നു. അമേരിക്ക മാത്രമാണ് ഈ ശിക്ഷാവിധി സ്വാഗതം ചെയ്തത്. യൂറോപ്യന്‍ യൂണിയനും ഇന്ത്യടകക്കമുള്ള രാജ്യങ്ങളും ശക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications