സദ്ദാമിന്റെ വധശിക്ഷ നാഴികക്കല്ലെന്ന് ബുഷ്
ടെക്സാസ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത് ഇറാഖിന്റെ ജനാധിപത്യത്തിലേയ്ക്കുള്ള പ്രയാണത്തിലെ നാഴികക്കല്ലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്.
സദ്ദാമിനെ തൂക്കിക്കൊന്നത് കൊണ്ട് ഇറാഖില്‍ നിലനില്‍ക്കുന്ന കലാപാന്തരീക്ഷം അവസാനിക്കില്ലെങ്കിലും അവിടെ ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സുസ്ഥിര സര്‍ക്കാറിനെ പ്രതിഷ്ഠിക്കുന്നതിനല്‍ ഇത് നിര്‍ണ്ണായകപങ്കുവഹിക്കും- സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കിയതിന് ശേഷം നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് ബുഷ് ഇങ്ങനെ പ്രതികരിച്ചത്.
വെള്ളിയാഴ്ച രാത്രിയോടുകൂടി സദ്ദാമിനെ തൂക്കിലേറ്റുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും ശനിയാഴ്ച പുലര്‍ച്ചെ ബാഗ്ദാദില്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ ജോര്‍ജ് ബുഷ് നിദ്രയിലായിരുന്നുവെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications