പിബി യോഗം തിങ്കളാഴ്ച; എഡിബി പ്രശ്നം ചര്‍ച്ച ചെയ്യും
ദില്ലി: എ.ഡി.ബി കരാര്‍ സംബന്ധിച്ച് കേരളത്തിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
എ.ഡി.ബി കരാര്‍ ഒപ്പിടാനുള്ള തീരുമാനമെടുത്തത് പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വി.എസ് പക്ഷം യോഗത്തില്‍ വാദിച്ചേക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് കരാറില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനമെടുത്തതെന്നും ഇത്തരം നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര നേതൃത്വത്തിന്റെ അനുമതി സംസ്ഥാന നേതാക്കള്‍ തേടിയില്ല തുടങ്ങിയ വാദങ്ങളായിരിക്കും അവര്‍ ഉന്നയിക്കുക.
എന്നാല്‍ ഈ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നേതൃത്വത്തെ അവഹേളിച്ചുവെന്ന വാദം ഉയര്‍ത്തി നേരിടാനാണ് പിണറായി പക്ഷത്തിന്റെ തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയരേഖകള്‍ക്ക് അനുസൃതമാണ് എഡിബി കരാറിലെ വ്യവസ്ഥകളെന്നും പിണറായി പക്ഷം യോഗത്തില്‍ ഉന്നയിക്കും.


Click it and Unblock the Notifications