നര്‍ത്തകി ചന്ദ്രലേഖ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നര്‍ത്തകിയും നൃത്തസംവിധായികയുമായി ചന്ദ്രലേഖ ചെന്നൈയില്‍ അന്തരിച്ചു. 78 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സമകാലീന ഇന്ത്യന്‍ നൃത്തകലയ്ക്ക് വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും സൗന്ദര്യശാസ്ത്രപരമായ പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്ത നര്‍ത്തകിയായിരുന്നു ചന്ദ്രലേഖ. ചികിത്സയിലായിരുന്ന ചന്ദ്രലേഖയെ ഏതാനും ദിവസം മുമ്പാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
സ്ത്രീവിമോചനവാദി കൂടിയായിരുന്നു ചന്ദ്രലേഖ. ഭരതനാട്യവും യോഗയും കളരിപ്പയറ്റും സമന്വയിപ്പിച്ച് നൃത്തകലയില്‍ പുതിയ പരീക്ഷണങ്ങള്‍ അവര്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications