ഗുജറാത്തില്‍ സാമ്പത്തികമേഖലകളില്‍ ലഹരി നുണയാം
ഗാന്ധിനഗര്‍: ഗുജറാത്തിലെ മദ്യനിരോധന നയത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തി. ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലകളിലും ദേശീയ, അന്തര്‍ദേശീയ കണ്‍വെന്‍ഷനുകളും ബിസിനസ്, അക്കാദമിക് സമ്മേളനങ്ങളിലും ഇനി മദ്യം രുചിക്കാം.
പുതിയ നയം അനുസരിച്ച് പ്രത്യേക സാമ്പത്തിക മേഖലകളില്‍ കഴിയുന്ന 21 വയസിന് മുകളിലുള്ള ആര്‍ക്കും 500 രൂപ നല്‍കിയാല്‍ ലിക്വര്‍ കാര്‍ഡ് അനുവദിക്കും. മൂന്ന് വര്‍ഷത്തേക്കാണ് ഇത്. രാജ്യത്തിനു പുറത്തു നിന്ന് വരുന്നവര്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 5000 രൂപ നല്‍കിയാല്‍ ഗ്രൂപ്പ് പെര്‍മിറ്റ് ലഭിക്കും.
വിദേശമദ്യം വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും അനുവദിക്കുന്നതാണ് ലിക്വര്‍ കാര്‍ഡ്. പ്രത്യേക സാമ്പത്തിക മേഖലാ സമിതിയാണ് ഈ കാര്‍ഡ് നല്‍കുന്നത്. വ്യക്തികളുടെ കൂടിച്ചേരലിനോ ആഘോഷങ്ങള്‍ക്കോ മറ്റ് ചടങ്ങുകള്‍ക്കോ മദ്യം ഉപയോഗിക്കാന്‍ അനുവാദമില്ല.
രണ്ട് സാമ്പത്തിക മേഖലകളാണ് ഇപ്പോള്‍ ഗുജറാത്തിലുള്ളത്. 31 സാമ്പത്തിക മേഖലകള്‍ക്കു കൂടി കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications