കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തം
നെടുമ്പാശേരി: സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
മൂന്ന് ദിവസത്തേക്കാണ് പ്രത്യേക പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ബാഗേജ്, കൊറിയര്‍, കാര്‍ഗോ എന്നിവ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നു. യാത്രക്കാരെ പ്രത്യേകം നിരീക്ഷിച്ചുവരുന്നു.












Click it and Unblock the Notifications