Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവര്‍ഷാഘോഷത്തിനായി നാടൊരുങ്ങി

തിരുവനന്തപുരം: പുതുവര്‍ഷാഘോഷ പുലരിയിലേക്ക് പ്രതീക്ഷയുടെ കണ്‍മിഴി തുറക്കാന്‍ ഒരുക്കമായി. വിവിധ സ്ഥലങ്ങളില്‍ പുതുവര്‍ഷാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

കോവളത്ത് പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ വന്‍ ഹോട്ടലുകള്‍ പുതുവര്‍ഷാഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഹോട്ടലുകളും ടൂറിസ്റ് റിസോര്‍ട്ടുകളും ആകര്‍ഷകങ്ങളായ പാക്കേജുകളാണ് തയാറാക്കിയിരിക്കുന്നത്.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ വരെ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളാണ് നടക്കുക. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വിദേശികള്‍ ഏറെ എത്തിയിട്ടുള്ള കോവളം ബീച്ചില്‍ പൊലീസ് പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നു.

സദ്ദാം ഹുസൈനെ തക്കിലേറ്റിയ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവളത്ത് രാത്രി നടക്കുന്ന ബോട്ട് സര്‍വീസ് പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. ആയിരത്തോളം പൊലീസുകാരെയും ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിലും ഹോട്ടലുകളിലും ആഘോഷങ്ങള്‍ പതിവ് മോടിയില്‍ നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ പ്രധാനമായും നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലും ചെറായിയിലും ആഘോഷ പരിപാടികള്‍ കാര്യമായുണ്ടാവില്ല.

ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള ആഘോഷ ചടങ്ങുകള്‍ക്ക് നിറം മങ്ങിയതോടെ ഹോട്ടലുകള്‍ക്കുള്ള ബുക്കിംഗ് കൂടിയിരിക്കുകയാണ്. ഇത് മുന്നില്‍ക്കണ്ട് നഗരത്തിലുള്ള ഹോട്ടലുകളെല്ലാം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. വിദേശ ടൂറിസ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളും മറ്റും കര്‍ശനമായ പൊലീസ് നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+