സദ്ദാം ഹുസൈന്റെ മൃതദേഹം കബറടക്കി
ബാഗ്ദാദ്: യുഎസ് അനുകൂല ഭരണകൂടം ശനിയാഴ്ച തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ മൃതദേഹം കബറടക്കി. സദ്ദാമിന്റെ ജന്മദേശമായ തിക്രിതിനു സമീപമുള്ള അജ്വ ഗ്രാമത്തിലാണ് ഞായറാഴ്ച അതിരാവിലെ കബറടക്കിയത്.
കുടുംബവക സ്ഥലത്ത് രണ്ട് ആണ്‍മക്കളുടെ കല്ലറയ്ക്കരികിലാണ് സദ്ദാമിന്റെ കബറടക്കം നടത്തിയത്. അജ്വയിലോ റമാദിയിലോ കബറടക്കണമെന്ന് സദ്ദാം ഹുസൈന്‍ നേരത്തെ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
യുഎസ് വിമാനത്തിലാണ് സദ്ദാമിന്റെ മൃതദേഹം ബാഗ്ദാദില്‍ നിന്നും അജ്വയിലേക്ക് കൊണ്ടുപോയത്.












Click it and Unblock the Notifications