അമ്പത്തിയാറാം വയസ്സില്‍ 12---ാം ക്ലാസ് പഠനം
മൗഷിദാബാദ്: അമ്പത്താറുകാരിയായ തയ്യല്‍ അധ്യാപിക പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു.
വെസ്റ് ബംഗാളിലെ മൗഷിദാബാദുലുള്ള ബര്‍നാലാ പ്രാഥമിക് വിദ്യാലയത്തിലെ തയ്യല്‍ ടീച്ചറായ ധന്‍ശ്രീ മഹന്ദയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക് തയ്യാറെടുക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പ് പത്താംക്ലാസ് പരീക്ഷ ജയിച്ച ധന്‍ശ്രീ പതിനെട്ടു കിലോമീറ്റര്‍ സൈക്കള്‍ ചവിട്ടിയെത്തിയാണ് ഇരുന്നൂറ്റമ്പതോളം കുട്ടികളെ തയ്യല്‍ പഠിപ്പിക്കുന്നത്. ഈ ജോലിയ്ക്കിടയിലാണ് ഇവര്‍ പത്താംക്സാസ് പരീക്ഷ ജയിച്ചതും ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസിലെ പാഠഭാഗങ്ങള്‍ പഠിയ്ക്കുന്നതും.
പത്താം ക്ലാസ് പരീക്ഷ ജയിച്ചില്ലെങ്കില്‍ മാസം 1500രൂപ ലഭിയ്ക്കുന്ന അധ്യാപക വൃത്തിയില്‍ തുടരാന്‍ കഴിയില്ലെന്ന പഞ്ചായത്ത് സെക്രട്ടറി കല്യാണ്‍ ദത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ധന്‍ശ്രീ പത്താംക്ലാസ് പരീക്ഷയെഴുതിയത്.
എല്ലാ ജോലികള്‍ക്കും ശേഷം രാത്രിയില്‍ ഞാന്‍ പഠിയ്ക്കാനിരിക്കുന്നത് എന്റെ കുടുംബത്തിന് അതിശയമായിരുന്നു. എന്റെ പേരക്കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍ പഠിയ്ക്കുന്നത്. അവര്‍ക്കൊപ്പം ഇരിയ്ക്കുമ്പോള്‍ എന്റെ പ്രായത്തെപ്പറ്റി ഞാന്‍ ഓര്‍ക്കാറില്ല- അമ്പത്തിമൂന്നാം വയസ്സില്‍ സ്കൂള്‍ പഠനം പുനരാരംഭിച്ച അനുഭവത്തെക്കുറിച്ച് ധന്‍ശ്രീ പറയുന്നു.
അമ്പത്തിമൂന്നാം വയസ്സില്‍ പത്താംക്ലാസ് പരീക്ഷയെഴുതി വിജയിയ്ക്കുകയും അമ്പത്തിയാറാം വയസ്സിലും ഇത്ര ദൂരം സൈക്കില്‍ ചവിട്ടി ജോലിയ്ക്കുപോകുകയും ചെയ്യുന്ന അമ്മ തങ്ങള്‍ക്കത്ഭുതമാണെന്ന് ധന്‍ശ്രീയുടെ മകള്‍ മൗഷ്മി മഹന്ദ.












Click it and Unblock the Notifications