കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കൊല്‍ക്കത്തയില്‍ ആയുധധാരികളായ ജവാന്‍മാര്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ച് പ്രതികളാക്കപ്പെട്ട രണ്ട് ജവാന്മാരെ മോചിപ്പിച്ചു.

നവവത്സരാഘോഷങ്ങള്‍ക്കിടയില്‍ ഒരു ഹോട്ടലില്‍ വെച്ച് ഏതാനും സ്ത്രീകളെ അപമാനിച്ചതിനെത്തുടര്‍ന്ന് പൊലീസ് പിടികൂടിയ രണ്ട് സൈനിക ഓഫീസര്‍മാരെയാണ് പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റേഷനില്‍ നിന്ന് മറ്റു ജവാന്മാര്‍ ചേര്‍ന്ന് മോചിപ്പിച്ചത്.

ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ നിന്ന് മദ്രാസ് റജിമെന്റിലെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റുചെയ്തത്. ഇവരെ പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റേഷനിലേയ്ക്ക് കൊണ്ടുവന്നതിന് പിന്നാലെ യൂണിഫോം ധരിച്ച് ആയുധമേന്തിയെത്തിയ 20 ജനവാന്മാര്‍ ചേര്‍ന്ന് സ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

അക്രമത്തെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടയില്‍ മറ്റുകേസുകളില്‍ അറസ്റുചെയ്ത് ലോക്കപ്പിലിട്ടിരുന്ന ഒന്‍പത് പേര്‍ ഓടി രക്ഷപ്പെട്ടു. 11 പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പൊലീസ് സ്റേഷന്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

സംഭവം പ്രധാനമന്ത്രിയുടെ കാര്യാലത്തില്‍ അറിയിച്ചതിനെത്തുടര്‍ന്ന് അവിടെനിന്നും ജവാന്മാര്‍ക്കെതിരെ കര്‍ശനനടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X