കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞ്: ദില്ലിയില്‍ വിമാന സര്‍വീസുകള്‍ മുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് ദില്ലിയില്‍ നിരവധി വിമാനസര്‍വ്വീസുകള്‍ റദ്ദാക്കുകയും ചിലതിന്റെ റൂട്ട് മാറ്റുകയും ചെയ്തു.

ഞായറാഴ്ച രാത്രി എട്ടരയ്ക്കു ശേഷമാണ് കനത്ത മൂടല്‍മഞ്ഞ് ഉണ്ടായത്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് യാത്ര ദുഷ്കരമായതിനാല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 16 ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.

മറ്റ് 24 ആഭ്യന്തര സര്‍വ്വീസുകളുടെയും 12 രാജ്യാന്തര സര്‍വ്വീസുകളുടെയും റൂട്ട് മാറ്റിയിട്ടുണ്ട്. പ്രധാനമായും ജയ്പൂര്‍, ലക്നൗ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വിമാനങ്ങളുടെ റൂട്ടാണ് മാറ്റിയതെന്ന് ദില്ലി അന്താരാഷ്ട്ര വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

തിങ്കളാഴ്ചത്തെ 12 ആഭ്യന്തര സര്‍വ്വീസുകളുടെ സമയം മാറ്റിയിട്ടുണ്ട്. പത്തരമണിയോടെ മൂടല്‍ മഞ്ഞ് മാറുന്നതോടെ സര്‍വ്വീസുകള്‍ പൂര്‍വ്വവാസ്ഥയില്‍ തുടരാമെന്നാണ് കരുതുന്നതെന്നും വിമാനത്താവള വൃത്തങ്ങള്‍ അറിയച്ചു. 8.7ഡിഗ്രി സെല്‍ഷ്യസാണ് തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയ താപനില.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X