കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 ഓട്ടോ എല്‍പിജി സ്റേഷനുകള്‍ സ്ഥാപിക്കും

  • By Staff
Google Oneindia Malayalam News

കോട്ടയം: രാജ്യത്തെ ഓട്ടോ എല്‍പിജി സ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തെ ഓട്ടോ എല്‍പിജി സ്റേഷനുകളുടെ എണ്ണത്തില്‍ അറുപത് ശതമാനം വര്‍ദ്ധനവുവരുത്തുമെന്ന് ഓട്ടോ-ഗ്യാസ് റിട്രോ ഫിറ്റ്മെന്റ് സെന്ററുകളുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എം പൊന്നപ്പ അറിയിച്ചു.

നിലവില്‍ പൊതു, സ്വകാര്യ മേഖലകളിലായി മൊത്തം 25ഓട്ടോ എല്‍പിജി സ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2007ല്‍ പതിനഞ്ച് എണ്ണം കൂടി സ്ഥാപിക്കാനാണുദ്ദേശിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മൊത്തം 100 പുതിയ സ്റേഷനുകള്‍ തുടങ്ങാനാണ് ധാരണായിയിരിക്കുന്നത്. ഇതോടെ മൊത്തം ഓട്ടോ എല്‍പിജി സ്റേഷനുകളുടെ എണ്ണം മൂന്നൂറായി ഉയരും.

പെട്രോളിനെ അപേക്ഷിച്ച് എല്‍പിജിയ്ക്കുള്ള വിലക്കുറവാണ് അതിനെ ഇത്രയേറെ പ്രാധാന്യമുള്ള ഇന്ധനമാക്കിമാറ്റിയത്. പെട്രോള്‍ ഒരു ലിറ്ററിന് 49.70 രൂപ കൊടുക്കുന്നസ്ഥാനത്ത് എല്‍പിജിയ്ക്ക് 24.90 രൂപമാത്രമേ ചെലവുവരുന്നുള്ളു. മാത്രമല്ല പെട്രോളിന്റെ അത്ര പരിസ്ഥിതി മലിനീകരണം എല്‍പിജി ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്നില്ല എന്നതും മറ്റൊരു മേന്മയാണ്.

നീലേശ്വരം, കോഴിക്കോട്, തിരൂര്‍, ചാലക്കുടി, മൂവാറ്റുപുഴ, ഹരിപ്പാട്, ഓച്ചിറ, കൊട്ടിയം, മുട്ടുച്ചിറ, കണ്ണൂര്‍, ചങ്ങനാശേരി, കൂത്താട്ടുകുളം, തിരുവനന്തപുരം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലാണ് പതിനഞ്ച് പുതിയ സ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, റിലയന്‍സ്, എസ്സാര്‍ എന്നിവ മുഖേനയാണ് പുതിയസ്റേഷനുകള്‍ സ്ഥാപിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X