ലാവലിന്‍ കേസ്: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ലാവലിന്‍ അഴിമതിക്കേസില്‍കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.
കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തെ സാധൂകരിക്കുന്ന നിലപാടാണ് സിബിഐയുടെതെന്ന് വ്യക്താക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തതാണെന്നും വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി ഇ. സുരേഷ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കേസന്വേഷണത്തിന് അനുമതി നല്‍കുക മാത്രമേ ചെയ്തിട്ടുള്ളു. സിബിഐ അന്വേഷണം ആരംഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാറിന് സാധിയ്ക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ച മുന്‍ സര്‍ക്കാര്‍ മന്ത്രിസഭാ അജണ്ടയ്ക്കുപുറത്താണ് ഇക്കാര്യം പരിഗണിച്ച് പ്രത്യേക ക്യാബിനറ്റ് നോട്ട് പോലുമില്ലാതെ തീരുമാനമെടുത്തതെന്നും ഇതില്‍ ആരോപണമുണ്ട്.
കേസില്‍ സര്‍ക്കാറിന്റെ റിവ്യൂ ഹര്‍ജിയും മറ്റു രണ്ടു പൊതുതാല്‍പ്പര്യ ഹര്‍ജികളും കോടതി ചൊവ്വാഴ്ച പരിഗണിയ്ക്കും. റിവ്യൂ ഹര്‍ജിയില്‍ സര്‍ക്കാറിന് വേണ്ടി അഭിഭാഷകനായ സി.എസ് വൈദ്യനാഥനും, പൊതുതാല്‍പര്യ ഹര്‍ജികളില്‍ സര്‍ക്കാറിന് വേണ്ടി അഡ്വക്കറ്റ് ആര്‍.കെ ആനന്ദും ഹാജരാകും.












Click it and Unblock the Notifications