മ്യൂസിക് വേള്‍ഡില്‍ നിന്നും വ്യാജസിഡികള്‍ പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയിലെ മ്യൂസിക് വേള്‍ഡില്‍ ആന്റി പൈറസി സെല്‍ നോഡല്‍ ഓഫീസര്‍ ഐജി ഋഷിരാജ് സ
ിംഗിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി. ഇവിടെ നിന്നും ആയിരത്തോളം വ്യാജ സിഡികള്‍ പിടിച്ചെടുത്തു.
സെന്‍സര്‍ ബോര്‍ഡിന്റെ വ്യാജ സ്റിക്കറുകള്‍ ഒട്ടിച്ചാണ് സിഡികള്‍ വില്പന നടത്തിയിരുന്നതെന്ന് ഋഷിരാജ്സിംഗ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്തവയില്‍ കൂടുതലും. ഹിന്ദി, ഇംഗ്ലീഷ് സിനിമകളുടെ സിഡികളാണ്. മ്യൂസിക് വേള്‍ഡിലെ ജീവനക്കാരെയും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ റെയ്ഡ് നടത്തിയിരുന്നു. അപ്പോള്‍ സിഡികള്‍ പിടിച്ചെടുത്തിരുന്നില്ല. അതിന് ശേഷമായിരിക്കണം വ്യാജ സിഡികള്‍ ഇവിടെ എത്തിച്ചതെന്ന് ഋഷിരാജ്സിംഗ് പറഞ്ഞു. പകര്‍പ്പവകാശ നിയമപ്രകാരവും വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിനും മ്യൂസിക് വേള്‍ഡിനെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications