എസ്എന്‍ഡിപിക്ക് പേടി: എന്‍എസ്എസ്
പെരുന്ന: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ബോര്‍ഡിലെ അഴിമതി, കെടുകാര്യസ്ഥത എന്നിവ ഒഴിവാക്കി സ്വയംഭരണാവകാശം നിലനിര്‍ത്താന്‍ നിയമനിര്‍മാണം നടത്തണമെന്നും പെരുന്നയില്‍ ചേര്‍ന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
മലബാര്‍ ദേവസ്വംബോര്‍ഡ് നിയമത്തെ എസ്എന്‍ഡിപി എതിര്‍ക്കുന്നത് അവരുടെ കൈവശമുള്ള ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുമോ എന്ന പേടികൊണ്ടാണെന്ന് എന്‍എസ്എസ് പ്രസിഡന്റ് പി.വി. നീലകണ്ഠപിള്ള, ജനറല്‍ സെക്രട്ടറി പി.കെ. നാരായണ പണിക്കര്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മലബാറിലെ ക്ഷേത്രങ്ങളുടെ ഭരണത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications